ആദംJoan Review

ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ച മലയാള ചിത്രമാണ് യുവ സൂപ്പർ താരം പ്രിത്വി രാജ് സുകുമാരൻ നായകനായി എത്തിയ ആദം ജോൺ. നവാഗത സംവിധായകനായ ജിനു എബ്രഹാം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സ്റ്റാൻലി സി എസ്, ജോസ് സൈമൺ എന്നിവർ ചേർന്നാണ്. സംവിധാന രംഗത്ത് പുതുമുഖമാണെങ്കിലും തിരക്കഥ രചയിതാവ് എന്ന നിലയിൽ പ്രശസ്തനാണ് ജിനു അബർഹം. പ്രിത്വി രാജ് നായകനായ ജോണി ആന്റണി ചിത്രം മാസ്റ്റേഴ്സ്, അനിൽ സി മേനോൻ ചിത്രം ലണ്ടൻ ബ്രിഡ്ജ് എന്നിവക്ക് തിരക്കഥയൊരുക്കിയിട്ടുണ്ട് ജിനു എബ്രഹാം., ഭാവന, നരെയ്ൻ, മിഷ്‌ടി ചക്രവർത്തി എന്നിവർ ഈ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.രഞ്ജി പണിക്കരുടെ വിതരണ കമ്പനിയായ രഞ്ജി പണിക്കർ എന്റർടൈൻമെൻറ്സ് ആണ് ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത്.

ആദം ജോൺ പോത്തൻ എന്ന ഒരു പ്ലാന്ററുടെ വേഷമാണ് പ്രിത്വി രാജ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദം സ്നേഹിച്ചി വിവാഹം കഴിക്കുന്ന എമി എന്ന പെൺകുട്ടിയായി മിഷ്‌ടി ചക്രവർത്തി വേഷമിട്ടിരിക്കുമ്പോൾ ശ്വേതഎന്ന കഥാപാത്രമായി ഭാവനയും സിറിയക് എന്ന കഥാപാത്രമായി നരെയ്‌നും അഭിനയിക്കുന്നു. തന്റെ അമ്മയെ കൊന്നു മകളെ തട്ടിക്കൊണ്ടു പോയവർക്കെതിരെയുള്ള ആദം ജോണിന്റെ പ്രതികാരമാണ് ചിത്രം പറയുന്നത്. സ്‌കോട്ട്‌ലൻഡ് ഇൽ ആണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.

ജിനു എബ്രഹാം എന്ന ഈ പുതുമുഖ സംവിധായകൻ മലയാള സിനിമയ്ക്കു പുതിയ പ്രതീക്ഷകൾ സമ്മാനിക്കുന്നുണ്ടെന്നു ഉറപ്പിച്ചു തന്നെ പറയാം.. കാരണം സംവിധായകനെന്ന നിലയിൽ തന്റെ ആദ്യ ചിത്രം തന്നെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ ജിനു അബ്രഹാമിന് കഴിഞ്ഞു. ഒരു രചയിതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ജിനു പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. രചയിതാവ് എന്ന നിലയിൽ ത്രില്ലർ ചിത്രങ്ങൾ ഒരുക്കാനുള്ള ജിനുവിന്റെ കഴിവ് നമ്മുക്ക് അറിയാവുന്നതാണ്. ഒരു നിമിഷം പോലും ബോർ അടിപ്പിക്കാതെ എല്ലാ വിനോദ ഘടകങ്ങളും ഒരുപോലെ കൂട്ടിയിണക്കി കഥ പറയാൻ സംവിധായകന് കഴിഞു. ഒരു ഫാമിലി ത്രില്ലർ എന്ന നിലയിൽ പുതുമയേറിയ ഒരു കഥ സാങ്കേതിക തികവോടെ വളരെ സ്റ്റൈലീഷ് ആയിട്ട് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ജിനു എബ്രഹാം എന്ന സംവിധായകൻ ശ്രദ്ധേയനാകുന്നത്. പ്രേക്ഷകനെ ആവേശം കൊള്ളിക്കാൻ കഴിയുന്ന സംഭാഷണങ്ങളും കഥാ സന്ദര്ഭങ്ങളും ഒരുക്കാൻ കഴിഞ്ഞു എന്നതും ആദം ജോൺ പ്രേക്ഷക ഹൃദയങ്ങളിലെത്താൻ കാരണം ആയിട്ടുണ്ട്.

പ്രിത്വി രാജ് എന്ന എന്ന നടന്റെ പ്രകടനാമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. വളരെ സ്റ്റൈലിഷ് ആയി, കൂളായി തന്നെ ആദം ജോൺ എന്ന കഥാപാത്രത്തെ പ്രിത്വി അവതരിപ്പിച്ചു. പ്രിത്വി എന്ന നാടാണ് വെല്ലുവിളി ഉയർത്തിയ ഒരു കഥാപാത്രമൊന്നും അല്ലായിരുന്നു എങ്കിൽ കൂടി പ്രിത്വിയുടെ ശരീര ഭാഷയും സംഭാഷണ ശൈലിയും ചിത്രത്തിന് കൊടുത്ത മാസ്സ് അപ്പീൽ അവിശ്വസനീയമായിരുന്നു . അദ്ദേഹം പ്രസരിപ്പിക്കുന്ന എനർജിയും അദ്ദേഹത്തിന്റെ സ്ക്രീൻ പ്രെസെൻസും എടുത്തു പറയേണ്ട വസ്തുതയാണ് . എമി ആയി മിഷ്‌ടി ചക്രവർത്തി മികച്ച പ്രകടനം നൽകിയപ്പോൾ ശ്വേത എന്ന കഥാപാത്രമായി പക്വതയാർന്ന പ്രകടനമാണ് ഭാവന കാഴ്ച വെച്ചത്. സിറിയക് ആയി നരെയ്‌നും ചിത്രത്തിൽ തിളങ്ങി . രാഹുൽ മാധവ്, ലെന, മണിയൻ പിള്ളൈ രാജു, സിദ്ധാർഥ് ശിവ, ജയാ മേനോൻ, മധുസൂദൻ റാവു, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എല്ലാവരും തങ്ങളുടെ വേഷങ്ങളോട് പൂർണ്ണമായും നീതി പുലർത്തിയിട്ടുണ്ട്.

കാമറ കൈകാര്യം ചെയ്ത ജിത്തു ദാമോദർ മികച്ചതും സ്റ്റൈലിഷുമായ ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയപ്പോൾ ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ചു നിന്നു. പശ്ചാത്തല സംഗീതം ചിത്രത്തിന്റെ എനർജി തന്നെ വേറെ ലെവൽ ആക്കി മാറ്റിയിട്ടുണ്ട്. ദീപക് ദേവ് ഒരുക്കിയ മനോഹര ഗാനങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്.. രഞ്ജൻ എബ്രഹാം എന്ന എഡിറ്റർ പുലർത്തിയ മികവ് ആണ് ചിത്രത്തെ സാങ്കേതിക തികവുള്ള പ്ര സിനിമാനുഭവമാക്കി മാറ്റിയത്.

ചുരുക്കി പറഞ്ഞാൽ വളരെ സന്തോഷം പകരുന്ന സിനിമാനുഭവം നമ്മുക്ക് സമ്മാനിക്കാൻ ഈ ചിത്രത്തിനാവും . വളരെ ത്രില്ലിംഗ് ആയുള്ള ഒരു മാസ്സ് ഫാമിലി ത്രില്ലറാണ് ആദം ജോൺ . നിങ്ങളെ ഒരിക്കലും നിരാശരാക്കാത്ത ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ എന്ന് ആദം ജോണിനെ നമ്മുക്ക് വിശേഷിപ്പിക്കാം,.

Honey Bee 2.5 REVIEW

ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം ആണ് honey bee 2.5 ഹണി ബീ സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ഇത്. ആദ്യത്തെ രണ്ട് ഭാഗങ്ങൾ ഡയറക്ടർ ചെയ്തത് ജീൻ പോൾ ലാൽ ആണ് ആസിഫ് അലി, ഭവന എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് .മൂന്നാം ഭാഗമായ ഹണീബി 2.5 സംവിധാനം ചെയ്തിരിക്കുന്നത് ഷൈജു അന്തിക്കാടാണ് ചിത്രത്തിന്റെ കഥ നിർവഹിച്ചിരിക്കുന്നത് ലാലാണ്

ഹരീഷ് കണാരന്റെ നർമ്മവും മറ്റ് അഭിനേതാക്കളുടെ അഭിനയവും ഒന്നിനൊന്ന് മികച്ചു നിന്നു.അന്റോണിയോ മൈക്കിൾ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. മനോഹരമായ ഫ്രയിമുകൾ കൊണ്ട് പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ഛായാഗ്രാഹകന് സാധിച്ചു. ദീപക് ദേവിന്റെ സംഗീത മികവ് വീണ്ടും എടുത്തു കാട്ടുന്നു.

കോമഡിയും പ്രണയവും എമോഷൻസും എല്ലാം ഉൾക്കൊണ്ട മികച്ച ഒരു ചിത്രമാണ് ഹണീബീ 2.5. പ്രേക്ഷകരെ മടുപ്പിക്കാതെ രസകരമായ രീതിയിലാണ് സിനിമ കടന്ന് പോകുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാനായി ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ അടങ്ങിയിരിക്കുന്നു.

ആസിഫ് അലിയുടെ സഹോദരൻ അസ്കർ അലി പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നായികയായി എത്തിയത് ലിജോ മോൾ ജോസ് ആണ്. സിനിമ നിർവഹിച്ചിരിക്കുന്നത്‌ ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാലാണ്.
ആദ്യമായി ആകും ഒരു സിനിമയുടെ ലൊക്കേഷനിൽ മറ്റൊരു സിനിമ ചിത്രീകരിക്കുന്നത്.നടനാകാനുള്ള മോഹവുമായി നടക്കുന്ന വിഷ്ണു എന്ന കഥാപാത്രത്തെയാണ് അസ്കർ അലി അവതരിപ്പിക്കുന്നത്. അതിനായി ഹണി ബിയുടെ ഷൂട്ടിംഗ് സെറ്റിൽ എത്തിപ്പെടുകയാണ് അസ്കർ.

ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ചിട്ടും ഭാഗ്യത്തിന്റെയും അന്തവിശ്വാസത്തിന്റെയും പേരില്‍ വിഷ്ണുവിന്റെ കൈവെള്ളയില്‍ നിന്ന് തട്ടിപ്പോവുകയാണ്.
വിഷ്ണു, ഹണി ബീ 2.5 ലെ നായകന്‍. തനി നാട്ടുംപുറത്തുകാരന്‍ ചെക്കന്‍. വിഷ്ണു ഒരു സിനിമാ നടന്‍ ആയി കാണാന്‍ ആഗ്രഹിക്കുന്ന കൂട്ടുകാരും അമ്മയും പെങ്ങളുമാണ് അവന്റെ ബലം. വാ തുറന്നാല്‍ നീ നന്നാവില്ലെടാ എന്നു പറയുന്ന, ഭിത്തിയില്‍ പടമായി തൂങ്ങാറായ ആകെയുള്ള അപ്പൂപ്പനാണ് ശകുനം മുടക്കി.
പുതുമുഖങ്ങളെ വച്ച് ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് വിഷ്ണു. എന്നാല്‍ ശകുനംമുടക്കികളായി ചിലര്‍ സംവിധായകന്റെ അടുത്തെത്തുന്നതോടെ ആഗ്രഹങ്ങള്‍ മാറി മറിയുന്നു. പെട്ടെന്നൊരു വിഷമം ഉണ്ടാകുന്നുണ്ടെങ്കിലും പ്രതീക്ഷ കൈവിടാതെ ഹണി ബീ 2 വിന്റെ ലൊക്കേഷനില്‍ വിഷ്ണു എത്തിപ്പെടുന്നു. അതില്‍ അവസരങ്ങാളൊന്നുമില്ലെന്ന് മനസ്സിലാക്കുന്ന അവന് വീട്ടിലേക്കുള്ള ട്രെയിനിനായി റെയില്‍വെ സ്റ്റേഷനില്‍ ഇരിക്കുമ്പോഴാണ് ബോധോദയം ഉണ്ടാകുന്നുത്. അത് വളരെ രസകരമായി സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. പ്രായത്തിനു മുന്നില്‍ തോറ്റു കൊടുക്കാതെ രണ്ടാം സെമസ്റ്റര്‍ എക്‌സാമിനു പഠിക്കുന്ന ഒരു മധ്യവയസ്‌കനെ കാണാം. അദ്ദേഹം വിഷ്ണുവിനോട് പറയുന്ന ഒരു ഡയലോഗുണ്ട് ജയിക്കും വരെ പരിശ്രമിക്കണമെന്ന്. അത് നമ്മളോടാണ് പറയുന്നത്. ലക്ഷ്യത്തിലെത്തിച്ചേരാതെ ആഗ്രഹങ്ങള്‍ പാതി വഴിയില്‍ ഉപേക്ഷിക്കുന്നവരോട്.

ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു മുന്‍പരിചയവുമില്ലാത്ത ഒരു വ്യക്തി ഒപ്പിക്കുന്ന എല്ലാ ഗുലുമാലുകളും സംവിധായകന്‍ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ വിഷ്ണുവിന് ഒരു പെണ്‍കൊച്ചിനോട് അടങ്ങാത്ത പ്രണയം ഉണ്ടാകുന്നൂ.ഭാവനയുടെ ടച്ച് അപ്പ് ഗേളായ കണ്‍മണിയാണ് കക്ഷി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ധൈര്യം പ്രണയത്തിനാണെന്ന് കണ്‍മണി പറയുക മാത്രമല്ല, പ്രതിസന്ധികളെ യഥാസമയം തരണം ചെയ്യുകയും ചെയ്യുന്നുണ്ട്. കണ്‍മണി വിഷ്ണുവിന്റെ മറ്റൊരു ബലവും ബലഹീനതയുമാണ്.
ഇടവേള കഴിഞ്ഞാല്‍ സിനിമയിലേക്കെത്തി. ഹണി ബീ ടുവിന്റെ ലൊക്കേഷനിലെ നിത്യ സാന്നിധ്യമായ വിഷ്ണുവിന് സംവിധായകരായ ലാലും ലാല്‍ ജൂനിയറും ചേര്‍ന്ന് ഒരു വേഷം നല്‍കുന്നു. എന്നാല്‍ മേക്കപ്പൊക്കെയിട്ട് അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് അതും അവന്റെ കയ്യില്‍ നിന്ന് വഴുതിപ്പോകുന്നത്. അവിടെ ആശ്വസിപ്പിക്കാന്‍ അവന്റെ അമ്മയും സഹോദരിയും പ്രിയ കൂട്ടുകാരും ഒപ്പമുണ്ട്. അവരെക്കാളുപരി കണ്‍മണിയുടെ സാന്നിധ്യം അവനെ പ്രതിസന്ധിയില്‍ തളരാതെ നിര്‍ത്തുന്നു. അവന് അഭിനയിക്കാന്‍ പറ്റിയില്ലെങ്കിലും അവന്റെ മുത്തച്ഛന് ഒരു വേഷം കിട്ടുന്നുണ്ട്. നിന്റെ മുത്തച്ഛന്‍ ഒരു ഒന്നൊന്നര മുതലാണെന്ന് അവിടെയും അദ്ദേഹം റെഡിക്ക് പറയിപ്പിച്ചിട്ടുണ്ട്.
പിന്നെ വിഷ്ണുവിന് അവന്‍ ആഗ്രഹിച്ചതു പോലെ ഒരു വേഷം ആടിത്തീര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കിലും അതും വെള്ളിത്തിരയില്‍ വെളിച്ചം കാണാതെ പോകുന്നു. അതിനുള്ള കാരണക്കാരനില്‍ എത്തിച്ചേരുന്നതാണ് കഥയിലെ ട്വിസ്റ്റ്. അവനില്‍ നിന്ന് മറ്റൊരു ക്ലൈമാക്‌സിലേക്കാണ് ആസ്വാദകര്‍ എത്തിച്ചേരുന്നത്. തീർച്ചയായും കണ്ടിരിക്കാവുന്ന ഒരു Full FUN Filled Family Entertainer ആണ്‌ Honey Bee 2.5

BOBY എങ്ങും മികച്ച അഭിപ്രായം !!!!

ഷെബി ചാവക്കാട്‌ ഒരുക്കിയ ബോബി ക്ക്‌ എല്ലാ റിലീസ്‌ കേന്ദ്രങ്ങളിൽ നിന്നും മികച്ച റിപ്പോർട്ട്‌.

മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജും യുവനായിക മിയ ജോർജ്ജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അജു വർഗ്ഗീസ്‌, പാഷാണം ഷാജി, ധർമ്മജ്ജൻ ബോൾഗാട്ടി, ജോബി തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്‌.

കുടുംബപ്രേക്ഷകരേയും കുട്ടികളേയും ഒരുപോലെ ആകർഷിക്കും വിതമാണ്‌ ചിത്രത്തിന്റെ കഥാവിഷ്കാരം.

പ്രണയവും നർമ്മവും ഒരുപോലെ കൂട്ടിയിണക്കി ഷെബി ചാവക്കാട്‌ ഒരുക്കിയ ബോബി തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഫാമിലി എന്റർട്ടൈനർ ആണ്‌.

Media/News Company